
ദോഹ: രാജ്യത്തെ സമുദ്രസമ്പത്ത് സംരക്ഷിക്കുന്നതിനും മത്സ്യോത്പാദനം വർധിപ്പിക്കുന്നതിനുമായി വിപുലമായ പദ്ധതികളുമായി ഖത്തർ നഗരസഭ മന്ത്രാലയം. 2026 അവസാനത്തോടെ 70 ലക്ഷത്തോളം ചെറുമീനുകളെ (Fish fingerlings) ഖത്തർ തീരങ്ങളിൽ നിക്ഷേപിക്കാനാണ് ഫിഷറീസ് വകുപ്പ് ലക്ഷ്യമിടുന്നതെന്ന് വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് മുഹമ്മദ് അൽ ദുഹൈമി അറിയിച്ചു.
ഇതിൽ 30 ലക്ഷത്തോളം മീനുകളെ ഇതിനകം കടലിൽ നിഷേപിച്ചുകഴിഞ്ഞു.ശേഷിക്കുന്ന 40 ലക്ഷം മീനുകളെ ഈ വർഷാവസാനത്തോടെ തുറന്നുവിടും.2020-ൽ പദ്ധതി ആരംഭിച്ചതിനുശേഷം പ്രമുഖ മത്സ്യയിനമായ ഹമൂറിന്റെ (Grouper) ഉത്പാദനത്തിൽ ഇരട്ടി വർധനവാണ് രേഖപ്പെടുത്തിയത്. 2020-ൽ 1,000 ടണ്ണായിരുന്ന ഹമൂർ ഉത്പാദനം 2025 ആയപ്പോഴേക്കും 2,000 ടണ്ണിലധികമായി ഉയർന്നു.
കൂടാതെ, പ്രജനന കാലയളവിൽ കിംഗ് ഫിഷ് (ആവോലി/നെയ്മീൻ വർഗങ്ങൾ) വലവീശി പിടിക്കുന്നതിന് ഏർപ്പെടുത്തിയ 45 ദിവസത്തെ നിരോധനം ഉത്പാദനം 73% വർധിക്കാൻ സഹായിച്ചു.










